Tuesday, August 27, 2019

സൂര്യാസ്തമയം ഇവിടേം അവിടേം

ഭൂമിയിലെ സൂര്യാസ്തമയവും, ചൊവ്വയിലെ സൂര്യാസ്തമയവും.





.
ഇവിടെ ഭൂമിയിലെയും, ചൊവ്വയിലെയും സൂര്യാസ്തമയ സമയത്തെ യാഥാർഥാ ഫോട്ടോകൾ കൊടുത്തിരിക്കുന്നു.
ഭൂമിയിലെ ഫോട്ടോ സൂര്യൻ അസ്തമിച്ചു കഴിഞ്ഞതിനു ശേഷമുള്ളതാണെന്നു മാത്രം. 
.
ഇവിടെ ശ്രദ്ധിക്കാനുള്ളത് ഭൂമിയിലെ ചുവന്ന ആകാശം താഴെയും, നീല ആകാശം മുകളിലുമാണ്. എന്നാൽ ചൊവ്വയിലേതു തിരിച്ചും. നീലാകാശം താഴെയും ചുവപ്പു മുകളിലും !
.
ഭൂമിയിൽ വായു ഇല്ലായിരുന്നു എങ്കിൽ ബഹിരാകാശം പോലെ നിറം ഒന്നുമില്ലാത്ത കറുത്ത ആകാശം കാണുമായിരുന്നു. എന്നാൽ ഭൂമിയിൽ വായുവിന് നല്ല കട്ടി ഉള്ളതിനാൽ, സൂര്യനിൽ നിന്നുള്ള നീല വെളിച്ചം അന്തരീക്ഷത്തിലെ വായു തന്മാത്രകളാൽ ചിതറി ആകാശത്തിന് ചുറ്റും വ്യാപിച്ച് ഒരു നീല മേലാപ്പ് സൃഷ്ടിക്കുന്നു. 
.
സോറി.. ആദ്യം അന്തേരീക്ഷത്തിൽ ഏതു നിറം എപ്പോൾ വരുന്നു എന്ന് പറയാം...
.
അന്തരീക്ഷം ഇല്ലായിരുന്നു എങ്കിൽ നിറം ഒന്നും ഇല്ലാതെ കറുത്തും,
കുറച്ചു മാത്രം കട്ടി ഉണ്ടായിരുന്നു എങ്കിൽ വയലറ്റ് നിറത്തിലും,
അൽപ്പംകൂടി കട്ടി ഉണ്ടായിരുന്നു എങ്കിൽ ഇൻഡിഗോ നിറത്തിലും,
ഇപ്പോഴത്തെപ്പോലെ കട്ടി ഉള്ളപ്പോൾ നീല നിറത്തിലും,
അൽപ്പംകൂടി കട്ടി കൂടുതൽ വരുമ്പോൾ മഞ്ഞ നിറത്തിലും,
പിന്നെയും കൂടുമ്പോൾ ഓറഞ്ചു നിറത്തിലും,
പിന്നെയും കൂടുമ്പോൾ ചുവന്ന നിറത്തിലും.
പിന്നെയും കൂടിയാൽ ഇൻഫ്രാ റെഡ് നിറത്തിലും ആവുന്നു :



സോറി.. ഇൻഫ്രാ റെഡ് നിറം നമുക്ക് കണ്ണുകൊണ്ട് കാണുവാൻ സാധിക്കില്ല. പക്ഷെ മിക്ക ക്യാമറയിലും അൽപ്പം ഇൻഫ്രാ റെഡ് കിട്ടും. അതാണ് അസ്തമയ ഫോട്ടോ എടുക്കുമ്പിൾ നാം കണ്ണുകൊണ്ട് കാണുന്നതിലും നന്നായി ഫോട്ടോയിൽ കാണുന്നത് :)
അങ്ങനെ അനുഭവമുള്ളവർ ഉണ്ടോ ?
.
* ഭൂമിയിൽ അന്തരീക്ഷത്തിനു കുഴപ്പമില്ലാത്ത കട്ടി ഉള്ളതുകൊണ്ട് നീല നിറത്തിലായിരിക്കും അധികവും കാണുക.
നല്ല ഉയരമുള്ള മല മുകളിലോ, വിമാനത്തിലോ നമ്മൾ പോവുമ്പോൾ ഇൻഡിഗോ നിറത്തിലും നമുക്ക് ആകാശം കാണാം.

ഇനി സൂര്യൻ ചക്രവാളത്തിലേക്ക് താണു തുടങ്ങുമ്പോൾ സൂര്യരശ്മി അന്തേരീക്ഷത്തിലൂടെ കൂടുതൽ ദൂരം ആവുമ്പോൾ ഫലത്തിൽ അന്തരീക്ഷത്തിന്റെ കട്ടി കൂടുന്നതിന് തുല്യമാണ്. അപ്പോൾ മഞ്ഞപ്പു വരും. പിന്നെയും സൂര്യൻ താഴുമ്പോൾ ഓറഞ്ചും, പിന്നെ ചുവപ്പും ആവും.
.
ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടെ അന്തരീക്ഷത്തിനേക്കാൾ വളരെ കട്ടി കുറവാണ്. നൂറിൽ ഒന്ന് മാത്രം. 
അതിനാൽ സൂര്യൻ മുകളിൽ ആയിരിക്കുമ്പോൾ കറുത്ത ആകാശം ആയിരിക്കും കാണുക. കൂടാതെ മിക്ക സമയത്തും  ചൊവ്വയിൽ പൊടിക്കാറ്റ് ഉള്ളതിനാൽ അവിടത്തെ മണ്ണിന്റെ നിറമായ ചുവപ്പു ആയും കാണാം. 

 
.
ഇനി സൂര്യാസ്തമയ സമയത്തും സൂര്യോദയ സമയത്തും.. 
ആ സമയത്തു സൂര്യൻ ചക്രവാളത്തിൽ ആയിരിക്കുമ്പോൾ സൂര്യ രശ്മിക്ക് കട്ടി കുറഞ്ഞ അന്തരീക്ഷത്തിലൂടെ കൂടുതൽ സഞ്ചരിച്ചാൽ മാത്രമേ നമ്മളിൽ എത്തൂ. അപ്പോൾ കറുപ്പിൽനിന്നു മാറി വയലറ്റ്, ഇൻഡിഗോയും നിലയും ഒക്കെ ആവുന്നു. മഞ്ഞയും, ഓറഞ്ചും, ചുവപ്പും ആവൻതക്ക അന്തരീക്ഷത്തിന്റെ കട്ടി അപ്പോഴും ആവുന്നില്ല.
അതുകൊണ്ട് ചൊവ്വയിലെ സൂര്യാസ്തമയവും, ഉദയവും നീല നിറത്തിലും, ഭൂമിയിലേതു ചുവന്നും കാണുന്നു.

Thursday, August 22, 2019

Education

Education is a tool for character formation and the knowledge as well as experiences which is passed through generations and generations.